ദുബായ്- കോവിഡ് പ്രതിരോധ നടപടികള്‍ക്കായി സ്വദേശി വ്യവസായി ഖലഫ് അല്‍ ഹബ്തൂര്‍ എല്ലാ സംവിധാനങ്ങളോടുംകൂടിയ 50 ആംബുലന്‍സുകള്‍ സംഭാവന ചെയ്തു. പഠന ഗവേഷണങ്ങള്‍ക്കുള്ള വൈറോളജി ലാബ് ഉടന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ക്ക് രാജ്യത്തെ പല വ്യവസായികളും പിന്തുണ വാഗ്ദാനം ചെയ്തതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു.