ദുബായ്- യു.എ.ഇയില്‍ ആദ്യമായി രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 78 വയസ്സുള്ള അറബ് പൗരനും
58 വയസ്സായ ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
78 കാരനായ അറബ് വംശജന്‍ യൂറോപ്പില്‍നിന്നാണ് യു.എ.ഇയില്‍ എത്തിയത്. കൊറോണ ബാധയോടൊപ്പം ഹൃദയാഘാതമാണ് മരണകാരണം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ പ്രവാസിയാണ് മരിച്ച രണ്ടമത്തെയാള്‍ ഹൃദ്രോഗം, കരള്‍ തകരാര്‍ തുടങ്ങി നിരവധി വിട്ടുമാറാത്ത രോഗങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
രണ്ടുപേര്‍ക്കും ആശുപത്രികളില്‍ മികച്ച ചികിത്സ നല്‍കിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രാലയം അനുശോചനവും സഹതാപവും അറിയിച്ചു. കൊറോണ വൈറസ് ബാധിച്ചവരില്‍ 3.4 ശതമാനംവരെയാണ് മരണസംഖ്യയെന്നും
പ്രായമായവരിലും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരിലുമാണ് മരണസംഖ്യ കൂടുതലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.