കുവൈത്ത് സിറ്റി- കുവൈത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ കോളേജുകളും ഓഗസ്റ്റ് മൂന്നുവരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സ്‌കൂളുകളും ഓഗസ്റ്റ് നാലിന് തുറന്നു പ്രവര്‍ത്തിക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു
കൊറോണ കോവിഡ് 19 പ്രതിരോധ നടപടികള്‍ കടുപ്പിക്കുന്നതിന് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
കൊറോണ രോഗംകണ്ടെത്തിയതോടെ ശക്തമായ നടപടികള്‍ സ്വീകരിച്ച രാജ്യമാണ് കുവൈത്ത്. എന്നാല്‍ പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് വേണ്ടവിധത്തില്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിദേശരാജ്യങ്ങളില്‍നിന്നെത്തിയ നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ ജോലിക്ക് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും സാമൂഹിക മന്ത്രി മറിയം അഖീല്‍ അറിയിച്ചു. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.