റിയാദ്-കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പൊതുഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ശനിയാഴ്ച രാവിലെ ആറ്മണിമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ആഭ്യന്തര വിമാനങ്ങൾ, ബസുകൾ ട്രെയിനുകൾ ടാക്‌സികൾ എന്നിയാണ് നിരോധിച്ചത്. രണ്ടാഴ്ചത്തേക്കാണ് നിരോധനം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടു പോകുന്ന ബസ്സുകൾക്ക് സർവീസ് നടത്താം. കാർഗോ വിമാനങ്ങളും ട്രെയിനുകളും പതിവു പോലെ സർവീസ് നടത്തും.
സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്നത്തെ ജുമുഅ നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിട്ടുണ്ട്. ഹറമിന് പുറത്തെ മുറ്റങ്ങളിലും ജുമുഅ നമസ്കാരമുണ്ടാവില്ല.
പള്ളിക്കകത്തേക്ക് നിയന്ത്രിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മറ്റു പള്ളികളിലെ നമസ്‌കാരവും കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു.