അരൂര്‍- വിദേശത്ത് ജോലിയുള്ള യുവതി സന്ദര്‍ശിച്ചതിനെ തുടര്‍ന്നു അധികൃതര്‍ ബാങ്കടച്ചു. ആലപ്പുഴ എരമല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്കാണ് യുവതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു അടച്ചിട്ടത്.പാണക്കാട് സ്വദേശിനിയായ യുവതിയുടെ സന്ദര്‍ശനം കൊറോണ ഭീതിയ്ക്ക് കാരണമായി എന്നതാണ് വാസ്തവം. സംഭവ സമയത്ത് മാനേജര്‍ ഉള്‍പ്പടെ ആറു ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് പിന്നാലെ ബാങ്കിലെത്തി. ബാങ്കിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് കേരളം. 25,603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 25366 പേരും വീടുകളിലും 237 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.