മന്ത്രിച്ചൂതി വെള്ളം നല്‍കി കൊറോണ ചികിത്സ; സ്ത്രീ അറസ്റ്റില്‍


കൊച്ചി-  കൊച്ചിയില്‍ കൊറോണ രോഗത്തിന് വ്യാജ ചികിത്സ നടത്തിയ സ്ത്രീ അറസ്റ്റില്‍. ചേരാനെല്ലൂര്‍ സംസം മന്‍സിലില്‍ ഹാജറയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.രോഗിയാണെന്ന വ്യാജേന എത്തിയയാള്‍ക്ക് മന്ത്രിച്ച് ഊതി വെള്ളം നല്‍കിയെന്നാണ് പോലിസിന്റെ ആരോപണം. ആലുവ സ്വദേശി കെഎച്ച് നാദിര്‍ഷയുടെ പരാതിയിലാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഹാജറ വ്യാജ ചികിത്സ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷയും സുഹൃത്തും രോഗിയായി അഭിനയിക്കുകയായിരുന്നു.

സുഹൃത്തിന് കൊറോണ വൈറസ് ബാധയാണെന്നും ചികിത്സ വേണമെന്നും നാദിര്‍ഷ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുന്ന വീഡിയോയുമായാണ് നാദിര്‍ഷ പോലിസില്‍ പരാതി നല്‍കിയത്. വ്യാജചികിത്സ ഇവിടെ നടക്കുന്നതായി തെളിവ് ലഭിച്ചുവെന്ന് പോലിസ് അറിയിച്ചു.
 

Latest News