Sorry, you need to enable JavaScript to visit this website.

ജുമുഅ ലളിതമാക്കണം,നിർദേശങ്ങള്‍ പാലിക്കണം- കാന്തപുരം

കോഴിക്കോട്- കോവിഡ് 19 രോഗവ്യാപനം തടയാനായി സർക്കാറിന്റെ ജാഗ്രതാ നിർദേശങ്ങൾ വിശ്വാസികൾ പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു.

വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിന് യാത്രക്കാർ, രോഗികൾ, കുട്ടികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കൽ നിർബന്ധമില്ല. രോഗഭീതിയുണ്ടാവുന്ന അവസ്ഥയും ഒരാൾക്ക് ജുമുഅയിൽ പങ്കെടുക്കാതിരിക്കാനുള്ള ന്യായങ്ങളിലൊന്നാണ്.

യാത്രക്കാരും രോഗപ്രസരണത്തിന് സാധ്യതയുള്ളവരും കൂടുതലായി സംഗമിക്കുന്ന നഗരങ്ങളിലെ പള്ളികൾ നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് രോഗഭീതിയുണ്ടാവാൻ സാധ്യതയുള്ള സ്ഥലമായി ഗണിക്കാം.

ഗ്രാമപ്രദേശങ്ങളിലുള്ള ആരാധനാലയങ്ങളിൽ അപരിചിതരും യാത്രകഴിഞ്ഞെത്തിയവരും ജുമുഅക്ക് പങ്കെടുക്കാത്ത സാഹചര്യമാണ് പൊതുവായി നിലനിൽക്കുന്നത് എന്നതിനാൽ വളരെ ലളിതമായി മാത്രം അവിടങ്ങളിൽ ജുമുഅ നടത്തേണ്ടതാണ്- കാന്തപുരം പറഞ്ഞു.

Latest News