ജിദ്ദ- കൊറോണ ഭീതിയെ തുടർന്ന് വ്യാപാരമേഖലയിലുണ്ടായ മാന്ദ്യം കണക്കിലെടുത്ത് കെട്ടിടമുടകൾ വാടക ഒഴിവാക്കി കൊടുക്കണമെന്ന് സൗദിയിലെ സോഷ്യൽ മീഡിയ താരം മൻസൂർ റഗൈബ. എന്തെങ്കിലും കെട്ടിടങ്ങളോ മുറികളോ വാടകയ്ക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അവർക്ക് വാടക ഒഴിവാക്കി കൊടുക്കണമെന്നും അവരുടെ കൂടെ നിൽക്കേണ്ട സമയമാണെന്നും മൻസൂർ റഗൈബ പറയുന്നു. ഈ സമയത്ത് അവർക്കൊപ്പം നിൽക്കുകയാണെങ്കിൽ ഈ ലോകത്ത് തന്നെ നന്മകൾ വർധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം താനും തന്റെ സുഹൃത്തുക്കളും ചെയ്ത ശേഷമാണ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതെന്നും മൻസൂർ റഗൈബ പറഞ്ഞു. ട്വിറ്ററിലും സ്‌നാപ്ചാറ്റിലും നിരവധി ഫോളവേഴ്‌സുള്ളയാണ് ഇദ്ദേഹം.
تكفون يا تُجار العقار بادروا في خصم اجار المده على المستأجرين هذه الفتره
— منصور الرقيبة (@M_ALROKIBH) March 18, 2020
عشمنا فيكم كبير وانتم قدها
(اصحاب المولات والمحلات التجارية)اطلقوها وتكون سنه حسنة لمن يتبع بعدكم
وعند الله ما يضيع شي
شاب فاتح كوفي او مطعم ما حسب حساب هذه الفتره وقوفك معه خير لك في الدنيا و الآخرة pic.twitter.com/VChdR3BKxX