Sorry, you need to enable JavaScript to visit this website.

ബി.ആര്‍. ഷെട്ടിക്ക് വീണ്ടും തിരിച്ചടി; യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്‍ട്രല്‍ ബാങ്ക് മേല്‍നോട്ടത്തിലാക്കി

ദുബായ്- യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കി. പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇത് മറ്റൊരു തിരിച്ചടിയായി.
ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എന്‍.എം.സി മെഡിക്കല്‍ ഗ്രൂപ്പില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് യു.എ.ഇ എക്‌സ്‌ചേഞ്ചും പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
'സാങ്കേതിക പ്രശ്‌നങ്ങള്‍'”പരിഹരിക്കുന്നതിനായി കറന്‍സി വിനിമയ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് സ്ഥാപനം കഴിഞ്ഞ ദിവസം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ പുറത്തേക്ക് വരികയാണ് ചെയ്തത്. യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന് യു.എ.ഇയില്‍ നൂറിലധികം ശാഖകളുണ്ട്.  
യു.എ.ഇ എക്‌സ്‌ചേഞ്ച് പാപ്പരായോ എന്ന് പരിശോധിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുമെന്ന്  മാതൃ കമ്പനിയായ ഫിനാബ്ലര്‍ പറഞ്ഞു. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റോയിട്ടേഴ്‌സാണ്. സ്ഥാപനം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ”എന്ന് ബാങ്കിന്റെ പരിശോധന സംഘം പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 

Latest News