Sorry, you need to enable JavaScript to visit this website.

ബത്ഹയില്‍ ആളൊഴിഞ്ഞു,ഹര്‍ത്താല്‍ സമാനം; സൗദിക്കാഴ്ച

റിയാദ്- തലസ്ഥാന നഗരിയുടെ പ്രധാന വാണിജ്യകേന്ദ്രമായ ബത്ഹയില്‍ ആളൊഴിഞ്ഞു. മിക്ക കടകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഹല്‍ത്താല്‍ സമാന അന്തരീക്ഷമാണ്. എന്നാല്‍ സൂപര്‍മാര്‍ക്കറ്റുകള്‍, പോളിക്ലിനിക്കുകള്‍, ഹാര്‍ഡ് വെയര്‍, ഇല്ക്ടിക്കല്‍ ഷോപ്പുകള്‍ എന്നിവ തുറന്നിട്ടുണ്ട്.


ഫിലിപൈന്‍സ് മാര്‍ക്കറ്റ്, ബത്ഹ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ്, ജമാല്‍ കോംപ്ലക്‌സ്, കേരള മാര്‍ക്കറ്റ്, യമനി മാര്‍ക്കറ്റ്, മര്‍ഖബ് ഭാഗങ്ങള്‍, ഗുറാബി, ഫൂത്ത പാര്‍ക്ക്, ബിന്‍ദായല്‍ മദീന മാര്‍ക്കറ്റ്, അതീഖയിലെ നുഖ്ബ തുടങ്ങി ബത്ഹയിലെയും പരിസരങ്ങളിലെയും കടകളെല്ലാം അടച്ചിട്ടുണ്ട്.

ആള്‍കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്.   പോലീസും ബലദിയ ഉദ്യോഗസ്ഥരുമെത്തിയാണ് മിക്ക കടകളും അടപ്പിച്ചത്. എന്നാല്‍ ഗുറാബി സ്ട്രീറ്റിലെയും റെയില്‍ സ്ട്രീറ്റിലെയും ഹാര്‍ഡ് വെയര്‍, ഇലക്ട്രിക്കല്‍ കടകള്‍ തുറന്നിട്ടുണ്ടെങ്കിലും കാര്യമായ ആളനക്കമില്ല.

Latest News