Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിദേശികൾക്ക് ആറു വയസു മുതൽ വിരലടയാളം നിർബന്ധം

റിയാദ് - വിദേശികളുടെ വിരലടയാളം രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമാനുസൃത പ്രായം ആറു വയസു മുതലാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സൗദികൾക്ക് ഇത് പതിനഞ്ചു വയസാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതർക്കുള്ള ലെവിയിൽ നിന്ന് ഒരു രാജ്യക്കാർക്കും ഇളവില്ല. ഈ വർഷം പ്രതിമാസം 100 റിയാലും അടുത്ത വർഷം ജൂലൈ മുതൽ പ്രതിമാസം 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലും 2020 ജൂലൈ മുതൽ 400 റിയാലുമാണ് ആശ്രിത ലെവി നൽകേണ്ടത്. വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും പെട്രോൾ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കുന്നത്. 
സൗദി പൗരന്മാർക്ക് പുതിയ പാസ്‌പോർട്ടുകൾ അനുവദിക്കുന്നതിനും പാസ്‌പോർട്ടുകൾ പുതുക്കുന്നതിനും ഉപയോക്താക്കളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴ ഉണ്ടാകാൻ പാടില്ല. പാസ്‌പോർട്ട് നടപടികൾക്ക് സമീപിക്കുന്നതിനു മുമ്പായി പിഴകൾ ഒടുക്കിയിരിക്കണം. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് പിഴകളും ഫീസുകളും പ്രവേശന വിലക്കും മറ്റു ശിക്ഷാ നടപടികളും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് ഏഴു ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

Latest News