റിയാദ്- സൗദിയിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഴുവൻ പളളികളിലും ജുമുഅ, ജമാഅത്ത് എന്നിവ നിർത്തിവെച്ചു.
പള്ളികളില്‍ വെച്ചുള്ള ജമാഅത്തുകളും ജുമുഅയും നിര്‍ത്തിവെച്ചതായി സൗദി ഉന്നതപണ്ഡിത സഭയാണ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പള്ളിയുടെ വാതിലുകള്‍ അടച്ചിടുമെങ്കിലും കൃത്യസമയത്ത് ബാങ്കുവിളി തുടരും. ഈ സമത്ത് വീടുകളില്‍ വെച്ച് നിസ്‌കരിക്കൂവെന്ന പ്രത്യേക അറിയിപ്പുമുണ്ടാകും. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഇരുഹറമുകള്‍ക്കും വ്യവസ്ഥ ബാധകമല്ല