ഗാന്ധിനഗര്‍- കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആര്‍പ്പൂക്കര മുതിരക്കാലയില്‍ എംആര്‍ രോഹിത്ത് (23) ആണ് അറസ്റ്റിലായത്.ഗാന്ധിനഗര്‍ സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ മറ്റൊരു പ്രതിയെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ചു കയറി രഹസ്യമായി മൊബൈല്‍ ഫോണില്‍ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് വീഡിയോ അയച്ച് കൊടുക്കുകയും ചെയ്തു. എസ്‌ഐ കെ ദീപകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. രോഹിത്തിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.