മസ്‌കത്ത്- വിദേശികള്‍ക്ക് പൂര്‍ണ പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഒമാന്‍ മാറ്റം വരുത്തി. നിലവില്‍ വിദേശത്തുള്ള തൊഴില്‍ വിസക്കാര്‍ക്ക് രാജ്യത്തെ എയര്‍പോര്‍ട്ടുകളിലൂടെ തിരികെയെത്താമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രവേശന വിലക്ക് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് മാത്രമാണ്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ പൗരന്മാരും താമസ വിസയുള്ളവരും ഒഴികെയുള്ള വിദേശികള്‍ക്കായിരിക്കും പ്രവേശന വിലക്ക് ബാധകമെന്ന് അതോറിറ്റി എയര്‍ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഒമാനിലെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ വേര്‍തിരിക്കും.ബാക്കിയുള്ളവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഒമാനിലെ വിമാനത്താവളങ്ങള്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.