റിയാദ്-രാജ്യത്തെ മസ്ജിദുകളിൽ ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചിടാൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. നമസ്‌കാര സമയം സമാഗതമാകുന്നതു മുതൽ നമസ്‌കാരം പൂർത്തിയാകുന്നതു വരെ മസ്ജിദുകളിലെ ജനലുകളും വാതിലുകളും തുറന്നിടണമെന്നും നിർദേശമുണ്ട്. മസ്ജിദുകളിൽ കുടിവെള്ളം പ്രവേശിപ്പിക്കുന്നത് വിലക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിർദേശിച്ചിരുന്നു.






