Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ

റിയാദ് - രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി നിയന്ത്രണങ്ങളേർപ്പെടുത്തി. ഗവൺമെന്റ് ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിൽ സ്ഥലങ്ങളിൽ നേരിട്ട് ഹാജരാകുന്നത് പതിനാറു ദിവസത്തേക്ക് വിലക്കിയതിന് സമാനമായി ധനകാര്യ സ്ഥാപനങ്ങളും പതിനാറു ദിവസം വിദൂര തൊഴിൽ രീതിയിൽ പ്രവർത്തിക്കണമെന്ന് സാമ ആവശ്യപ്പെട്ടു. ജീവനക്കാർ നേരിട്ട് ഹാജരാകൽ നിർബന്ധമായ അവശ്യ ജോലികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ ലഭ്യമായ മറ്റു മാർഗങ്ങളിലൂടെ സ്ഥാപനങ്ങൾ ഉപയോക്താക്കൾക്ക് ധന, ബാങ്കിംഗ് സേവനങ്ങൾ നൽകണം. 


ഓൺലൈൻ വഴി ലഭ്യമല്ലാത്ത, അനിവാര്യ സേവനങ്ങൾ നൽകുന്നതിന് ചില ശാഖകൾ പ്രത്യേകം നീക്കിവെക്കണമെന്നും എ.ടി.എമ്മുകൾ മുടങ്ങാതെ നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് മറുപടികൾ നൽകുന്നതിന് കോൾ സെന്ററുകൾ പ്രവർത്തനക്ഷമമാക്കണം. മണി ട്രാൻസ്ഫർ (പെയ്‌മെന്റ്) സംവിധാനമായ സരീഅ് പ്രവർത്തനം പതിവ് സമയങ്ങളിൽ തുടരണം. സരീഅ് സംവിധാനം വഴി ബാങ്കുകൾക്കിടയിൽ ഉപയോക്താക്കൾക്ക് പണയച്ചുനൽകുന്നതിന് നിലവിലെ സാഹചര്യത്തിൽ ഫീസ് ഈടാക്കാൻ പാടില്ല. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഉപയോക്താക്കളുടെ വാങ്ങൽ പരിധി ബാങ്കുകൾ ഉയർത്തണമെന്നും സാമ ആവശ്യപ്പെട്ടു. 


 

Latest News