ദോഹ - ദോഹ എയർപോർട്ട് വഴിയുള്ള മുഴുവൻ വിദേശ സർവീസുകളും പതിനാലു ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. ഇത് നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഗോ, ട്രാൻസിറ്റ് വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. ഖത്തറിൽ പുതുതായി 65 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 401 ആയി ഉയർന്നു.