ഖുൻഫുദ-കൊറോണക്കെതിരെ ജാഗ്രത തുടരുന്ന പശ്ചാതലത്തിൽ ഖുൻഫുദ മേഖലയിൽ ഭൂരിഭാഗം കടകളും അടപ്പിച്ചു. ബൂഫിയ, സൂപ്പർമാർക്കറ്റ്, മിഠായ് കടകൾ, മീൻ മാർക്കറ്റ്, ഇറച്ചിക്കടകൾ ഒഴികെയുള്ള കടകൾ അടപ്പിച്ചു. ബൂഫിയകളിൽ പാർസൽ മാത്രമേ നൽകാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വീടുകൾ വൃത്തിയാ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
റിയാദ് നഗരസഭക്ക് കീഴിലുള്ള റെസ്റ്റോറന്റ്, കോഫി ഷോപ്പ് എന്നിവയിൽ ഭക്ഷണം കഴിക്കുന്നതിനും നഗരസഭ വിലക്കേർപ്പെടുത്തി. പാർസൽ കൊണ്ടുപോകുന്നതിന് തടസ്സമില്ല. മാളുകൾക്കുള്ളിലെ റെസ്റ്റോറന്റുകളിലും വിലക്കേർപ്പെടുത്തി.