മസ്‌കത്ത്- ഒമാനില്‍ ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഞായറാഴ്ച മുതല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തേക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്.
രാജ്യത്ത് കൊറോണ ബാധിതര്‍ ഇരുപതായി ഉയര്‍ന്നു. റോയല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോവിഡ്19 ബാധിച്ച് ഒരാള്‍ മരിച്ചെന്ന പ്രചാരണം റോയല്‍ ആശുപത്രി നിഷേധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി ഐ.സി.യു.വില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.