റിയാദ്- ഫാരിസ് റോഡിലെ മലസ് റസ്റ്റോറന്റ് തകർന്നുവീണ് മരിച്ചത് കേളി കലാസാംസ്‌കാരിക വേദിയുടെ ഏരിയ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ കായംകുളം കീരിക്കാട് സ്വദേശി വൈക്കത്ത് പുതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60). കമ്പനിയിൽ െ്രെഡവറായി ജോലി ചെയ്യുകയായിരുന്ന കോയക്കുട്ടി മികച്ച പൊതുപ്രവർത്തകൻ കൂടിയായിരുന്നു. കോയക്കുട്ടി മരണം പ്രവാസികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി. ഭാര്യ: റഫിയ. മക്കൾ: ആരിഫ്, ആശിന.
കാലത്ത് ഹോട്ടലിന് പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഹോട്ടലിന്റെ ബോർഡും അതിനോട് ചേർന്നുള്ള ഭാഗവും തകർന്നുവീഴുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയും അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാർ സ്വദേശി അജയൻ എന്നിവർക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയാണ് സംഭവം