കോവിഡ്: സ്പെയിനില്‍ അടിയന്തിരാവസ്ഥ

മാഡ്രിഡ്- യൂറോപ്പില്‍ നോവല്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരവേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിന്‍. 24 മണിക്കൂറിനുള്ളില്‍ 1500-ല്‍ അധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 5700 പേര്‍ക്ക് നിലവില്‍ സ്പെയിനില്‍ കോവിഡ് സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകള്‍ ക്രമാതീതമായി പെരുകിയതാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നിലവില്‍ കൊറോണ മരണങ്ങളുടെ കണക്കില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് സ്പെയിന്‍. തലസ്ഥാനമായ മാഡ്രിഡിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്താകമാനം 5400 പേര്‍  ഇതുവരെ കോവിഡ്-19 പിടിപെട്ട് മരണമടഞ്ഞു. വിവിധ രാജ്യങ്ങളിലായി 145000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News