Sorry, you need to enable JavaScript to visit this website.

ഇഖാമ പുതുക്കാനായില്ല; സൗദിയില്‍നിന്ന് കുടുംബത്തോടൊപ്പം മടക്കം

തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിനുള്ള യാത്രാരേഖകള്‍ ഖസിം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗം ബാബു കിളിമാനൂര്‍ കൈമാറുന്നു

ബുറൈദ- ദീര്‍ഘകാലമായി ഇഖാമയോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാര്‍ ശനിയാഴ്ച കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കും. ബാബു കിളിമാനൂര്‍, മുജീബ് കുറ്റിച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗമാണ് ഇന്ത്യന്‍ എംബസ്സി അധികൃതരുടെ സഹകരണത്തോടെ സന്തോഷിന് ആവശ്യമായ സഹായം നല്‍കിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും പാസ്‌പോര്‍ട്ടും സന്തോഷിന്റേതടക്കമുള്ള ഇഖാമയും രണ്ടു വര്‍ഷമായി പുതുക്കാന്‍ സാധിച്ചിരുന്നില്ല.

പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന സന്തോഷിന്റെ കാലിന് ഇതിനിടെയുണ്ടായ മുറിവുകാരണം അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലിലെ ഒരു വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നു. അടിയന്തിരമായി വിദഗ്ധ ചികിത്സ വേണമെന്ന ചികില്‍സിച്ചിരുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ആശുപത്രി വിട്ട സന്തോഷിന് നാട്ടില്‍ ചികിത്സ തുടരാമെന്നുള്ള ആശ്വാസത്തിലാണ് കുടുംബം.

കേന്ദ്രകമ്മറ്റി അംഗം ബാബു കിളിമാനൂര്‍, ജിതിന്‍ കുമാര്‍, നൗഫല്‍ എന്നിവര്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും യാത്രാ ടിക്കറ്റും കഴിഞ്ഞ ദിവസം സന്തോഷിന് കൈമാറി. ഒപ്പം നിന്ന പ്രവാസി സംഘം പ്രവര്‍ത്തകര്‍ക്ക് സന്തോഷും കുടുംബവും നന്ദി അറിയിച്ചു.

 

Latest News