ജിദ്ദ - ഉത്തര ജിദ്ദയിലെ പ്രിൻസ് സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ അഗ്നിബാധ. ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചക്കാണ് സ്ഥാപനത്തിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ ഏറെ പണിപ്പെട്ട് തീയണച്ചു. റിയാദിൽ ഫൈസലിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഗോഡൗണിലും ഇന്നലെ അഗ്നിബാധയുണ്ടായി. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു.