Sorry, you need to enable JavaScript to visit this website.

കൊറോണ വാര്‍ഡില്‍ ജോലിയിലുള്ള നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു


കോട്ടയം- മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ട് വീട്ടുടമസ്ഥന്‍. മൂന്ന് മെയില്‍ നഴ്‌സുമാരോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവരായതിനാല്‍ തങ്ങള്‍ക്കും അസുഖം പകരുമോ എന്ന വീട്ടുടമയുടെ ഭയത്തെ തുടര്‍ന്നാണിത്.

ഇതേതുടര്‍ന്ന് നഴ്‌സുമാര്‍ മൂന്ന് പേരും വീടൊഴിഞ്ഞതായാണ് വിവരം.കൊറോണ വാര്‍ഡിന് മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. അതേസമയം പ്രശ്‌നത്തില്‍ ജില്ലാകളക്ടര്‍  ഇടപെട്ടു.നഴ്‌സുമാര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

Latest News