ജിദ്ദ- ശക്തമായ പൊടിക്കാറ്റ് വീശിയതിനു പിന്നാലെ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തു. ജിദ്ദയില്‍ മിക്കഭാഗങ്ങളിലും രാവിലെ പത്ത് മണിയോടെ ചാറ്റല്‍ മഴ തുടങ്ങി. ഉച്ചക്ക് ചില സ്ഥലങ്ങളില്‍ മഴ ശക്തമായി.
വ്യാഴാഴ്ച രാത്രി വരെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റ് വീശിയിരുന്നു.
മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍, ഖസീം, റിയാദ്, നജ്‌റാന്‍ എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.