Sorry, you need to enable JavaScript to visit this website.

ടി.പി വധക്കേസിൽ പി.കെ കുഞ്ഞനന്തന് ജാമ്യം

കൊച്ചി- ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞനന്തൻ ജാമ്യാപേക്ഷ നൽകിയിരുന്നത്.

2014 ജനുവരിയിലാണ് ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി അടുത്ത ആഴ്ച ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹരജി നൽകിയത്.
 

Latest News