കോഴിക്കോട്- പൗരത്വ ബില്ലിന്റെയും ദേശീയ പൗരത്വ രജിസ്റ്ററി ന്റെയും തടങ്കല്‍ പാളയ നിര്‍മാണങ്ങളുടെയും പശ്ചാത്തലത്തില്‍ ഓര്‍മക്കുറിപ്പ് എഴുതിയ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് ഹിന്ദുത്വ വാദികളുടെ തെറിയഭിഷേകം.
ഭരണകൂട സംവിധാനങളുടെ അടിത്തട്ടില്‍വരെ വര്‍ഗീയവിഷം എങ്ങനെ കുത്തി നിറച്ചിരിക്കുന്നു എന്നതിന് ഒരുദാഹരണമായാണ് തനിക്കുണ്ടായ അനുഭവം സക്കറിയ ഫേസ് ബുക്കില്‍ വിവരിച്ചത്. അതിനു പിന്നാലെ ഉണ്ടായ തെറിയഭിഷേകത്തെ കുറിച്ച് അദ്ദേഹം പുതിയ പോസ്റ്റില്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ബാഗ്‌ഡോഗ്ര എയര്‍പോര്‍ട്ടിലെ പോലീസുകാരന്റെ വര്‍ഗീയ സമീപനത്തെ പറ്റിയുള്ള എന്റെ പോസ്റ്റിനോട് പ്രതികരിച്ച തീവ്ര ഹിന്ദുത്വവാദികളില്‍ ചിലര്‍ പ്രയോഗിച്ച ഭാഷ ശ്രദ്ധേയമായിരുന്നു. അവരുടെ മാനസികാന്തരീക്ഷത്തിലേക്ക് തുറന്ന ഒരു കിളിവാതിലായിരുന്നു അത്. 'അമേദ്യം' ( അങ്ങനെയാണ് ഒരാള്‍ എഴുതിയത്.) 'മലം ',' പൂള ', 'കൃമികടി ', ' കോണ ത്തിലെ', 'തല്ലി കൊന്നു കുഴിച്ചു മൂടണം' എന്നിങ്ങനെയുള്ള പ്രയോഗങ്ങളായിരുന്നു ആ ഭാഷയുടെ മുഖപ്രസാദം. ഞാന്‍ അദ്ഭുതപെട്ടു: സനാതനധര്‍മ്മാനുയായി കളായ അവര്‍ ഒരു പക്ഷേ സ്വന്തം കുടുംബങളില്‍ ഈ ഉന്നതശീര്‍ഷമായ ഭാഷ തന്നെയായിരിക്കുമോ പറയുന്നത്! എങ്കില്‍ അത് ഹിന്ദു സംസ്‌കാരത്തിന് വിപ്ലവ കരമായ ഒരു പുതിയ മുഖം സമ്മാ നിക്കുമെന്നതില്‍ സംശയമില്ല.
മോഡിക്കും അമിത് ഷാ യ്ക്കും പോലും നിങ്ങളുടെ നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുന്നില്ലല്ലോ!
മാന്യങ്ങളാണ് അവരുടെ സാമാന്യ വാക്കുകള്‍ പ്രവര്‍ത്തി മറ്റൊന്നായാ ലും. ഞാന്‍ അദ്ഭുതപ്പെടുകയാണ്: ഒരു പക്ഷേ അവര്‍ വെറും പിന്തിരിപ്പന്‍മാരല്ലെ ന്നുണ്ടോ! നിങ്ങളായിരിക്കുമോ മുമ്പേ പറക്കുന്ന പക്ഷികള്‍? എങ്കില്‍ അമ്മേ നാരായണാ! ഏതായാലും നിങ്ങളുടെ ഭാവി 'അമേദ്യ' മാവാതിരിക്കട്ടെ ! ചാണകമാണ് മെച്ചം എന്ന് മറക്കല്ലേ.
ആദ്യത്തെ പോസ്റ്റ്
പൗരത്വ ബില്ലിന്റെയും ദേശീയ പൗരത്വ രജി സ്റ്റ റി ന്റെയും തടങ്കല്‍ പാള യ നിര്‍മാണ ങ്ങ ളു ടെയും പശ്ചാത്തല ത്തില്‍ ഒരോര്‍മ്മ കുറിപ്പ്.
ഭരണകൂട സംവിധാനങളുടെ അടിത്തട്ടില്‍ വരെ വര്‍ഗീയ വിഷം എ ങ നെ കുത്തി നിറ ച്ചിരി ക്കുന്നു എന്നതിന് ഒരുദാ ഹരണ മാണ് എനിക്കുണ്ടായ ഈ അനുഭവം.
ഒരു സുഹൃത്തും ഞാനും ഭൂട്ടാനിലെ ക്ക് പോകാനായി പ ശ്ചിമ ബംഗാളിലെ ബാഗ് ദോഗ്ര വിമാന താവളത്തില്‍ എത്തിയതായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഭൂട്ടാനിലെക്ക് വിസ വേണ്ട. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ മുദ്ര കുത്തല്‍ ഉണ്ട്. അതിനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ഒരു പോലീസുകാരന്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ വാങ്ങി പരിശോധിച്ച് തുടങ്ങി. എന്റെ പാസ്‌പോര്‍ട്ട് വാങ്ങി, തുറന്നു, മറിച്ച് നോക്കി. വീണ്ടും മറിച്ച് നോക്കി. എന്നെ നന്നായി ഒന്ന് നോക്കി. എന്നിട്ട് എന്നെ വരിയില്‍ നിന്ന് വിളിച്ചു മാറ്റി ചോദ്യം ചെയ്തു തുടങ്ങി.
ഞാന്‍ ആരാണ്, എന്ത് ചെയ്യുന്നു എന്ന് തുടങ്ങി എന്തിനാണ് ഭു ട്ടാനില്‍ പോകുന്നത് എന്നിങ്ങനെ അനവധി ചുഴിഞ്ഞ ചോദ്യങ്ങള്‍. ഞാന്‍ എന്നാലാ വും വിധം വിശദമായി മറുപടി നല്‍കി. സുഹൃത്തും എന്റെ സഹായത്തിനെത്തി. അവസാനം അ യാ ള്‍ കാര്യത്തിലെക്ക് കടന്നു. നിങള്‍ പല തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പോയതായി കാണുന്നു. എന്തിനാണ് ഇത്രയധികം തവണ അവിടെ പോയത്? ഗള്‍ഫ് മലയാളി സംഘടനകളുടെ ക്ഷണങ്ങളെ പറ്റി ഞാന്‍ വിശദീകരിച്ചു. അത് വിശ്വാസ്യ മല്ല എന്നായിരുന്നു അയാളുടെ ഉത്തരം. ഗള്‍ഫില്‍ പോകുന്നത് ഒരു കുറ്റമാണോ എന്ന് ഞാന്‍ ചോദിച്ചു. എങ്കില്‍ കേരളത്തിലുള്ള കുറച്ചു ലക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനി കളെയും നിങള്‍ പിടി കൂ ടേണ്ടി വരുമല്ലോ. അയാള്‍ക്ക് ഉത്തരമില്ല.
ഗള്‍ഫില്‍ ആര്‍എസ്എസ് ശാഖ കള്‍ നടത്തുന്നവരെ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചില്ല. നിങ്ങള്‍ക്കെന്താണ് വേണ്ടത് ഞാന്‍ ചോദിച്ചു. അത് അയാള്‍ പറയുന്നില്ല. എനിക്ക് കാര്യം മനസ്സിലായി. എന്റെ ക്രിസ്ത്യന്‍ പേരും മലയാളി പശ്ചാത്തലവും ഗള്‍ഫിലേക്കുള്ള യാത്രകളും കൂട്ടിവായിച്ചപ്പോള്‍ അയാളില്‍ ഭരണകൂടം മുദ്രണം ചെയ്തി രുന്ന വര്‍ഗീയ മസ്തിഷ് കം ഉണര്‍ന്നു. മലയാളി എന്നാല്‍ കമ്മ്യൂണിസ്റ്റ്; കൂടാതെ ഒരു ക്രിസ്ത്യാനി. ക്രിസ്ത്യാനി പ്രശ്‌നക്കാര നാണ്. ഒരു പക്ഷെ ജിഹാദി യും ആയിരിക്കാം. അതാണല്ലോ ഇത്രയേറെ ഗള്‍ഫ് യാത്രകള്‍ കാണിക്കുന്നത്. എന്നാല് ഞാന്‍ മുസ്ലിം അല്ല താനും. ഈ പരസ്പരബന്ധ മില്ലാത്ത ഘടക ങളെ കൂട്ടിച്ചേര്‍ത്ത് അടയാള പ്പെടുത്തുന്ന ഒരു നിര്‍വചനം അയാളുടെ ഔദ്യോഗിക വര്‍ഗീയ പരിശീലനം നല്‍കിയിട്ടില്ല താനും.
മതവും ജാതിയും പേരും ജന്മസ്ഥ ലവും വസ്ത്രവും ഭാഷയും നോക്കി പൗരന്മാരെ അനഭി മതരെന്നോ അപകട കാരികള്‍ എന്നോ തരം തിരിക്കുന്ന കുപ്രസിദ്ധമായ നട പടി, ുൃീളശഹശിഴ, ആണ് അയാള്‍ ചെയ്യുന്നത്. അയാളുടെ നോട്ടത്തില്‍ എന്റെ പേരില്‍ കാണുന്ന മതവും, ഞാന്‍ മലയാളി ആയിരിക്കുന്നതും എന്റെ ഗള്‍ഫ് യാത്രകളും കാണിക്കുന്നത് ഒരു അപകട കാരിയെ ആണ്. ടെറ റി സ്റ്റ് ആവാം വെറും ദേശ ദ്രോഹി മാത്രം ആവാം. എന്നാല്‍ അയാള്‍ക്ക് എന്നെ കൃത്യമായി ചാപ്പ കുത്താന്‍ കഴിയുന്നില്ല താനും. എന്റേതു ഒരു മുസ്ലിം പേര് ആയിരുന്നു എങ്കിലോ!
എന്റെ യാത്ര തടയാനുള്ള ധൈര്യം അയാള്‍ക്ക് ഇല്ല താനും. എന്റെ സുഹൃത്തിനെ അടുത്ത് വിളിച്ച് കുറെ സമയം എന്നെ പറ്റി ചോദ്യം ചെയ്തു. അവസാനം പാസ്‌പോര്‍ട്ടില്‍ മുദ്ര കുത്തി കിട്ടി. പക്ഷേ വിമാനത്തിലെ ക്ക് ഞാന്‍ യാത്ര യാവും വരെ അയാള്‍ ഒളിഞ്ഞു നിന്ന് എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. എനിക്ക് അയാളോട് സഹതാപ മെ തോന്നിയുള്ളൂ. കാരണം അയാള്‍ വര്‍ഗീയ വിഷം തീണ്ടിയ മറ്റൊരു നിര്‍ഭാഗ്യ വാനാണ്. പക്ഷേ ഒന്ന് മറക്കേണ്ട. ഭരണകൂടം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത ഇത്തരം ഒരു മനുഷ്യന് ഒരു ജന സമൂഹത്തെ തന്നെ കൊലക്ക് കൊടുക്കുവാനുള്ള ശേഷിയുണ്ട്. ഇയാളെ പോലെ യുള്ളവരായിരുന്നു ഹിറ്റ്‌ലറുടെ പൈശാചിക ങ്ങളായ യഹൂദോന്മൂല ന ക്യാംപുകള്‍ അതീവ കാ രൃ ക്ഷ മത യോടെ നടത്തിയത്.
ഭരണ കൂടത്തിന്റെ വര്‍ഗീയത യേ ക്കാള്‍ ഭീകരമായ ഒരു ദുരവസ്ഥ ഒരു രാഷ്ട്രത്തിന് ഉണ്ടാവാനില്ല. അത്യാവ ശ്യവും ഐതി ഹാസികവുമായ ഒരു തിരുത്ത് ആ രാഷ്ട്രം ആവശ്യ പ്പെടുന്ന്.