ജിദ്ദ- സൗദിയില്‍ അവശേഷിക്കുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മടക്കയാത്രക്ക് വിമാന സര്‍വീസുമായി ബന്ധപ്പെട്ട സഹായം ആവശ്യമാണെങ്കില്‍ ഹെല്‍പ് ലൈനുമായി ബന്ധപ്പെടണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍- 00966554404023.
കൊറോണ ജാഗ്രതയുടെ ഭാഗമായി ഉംറ തീര്‍ഥാടനത്തിനു വിലക്കേര്‍പ്പെടുത്തുന്നതിനു മുമ്പായി സൗദിയില്‍ എത്തിയ ഇന്ത്യക്കാര്‍ ഇനിയു മടങ്ങാനുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് 24 മണിക്കൂറും ഹെല്‍പ് ലൈനുമായി ബന്ധപ്പെടാം.