മസ്‌കത്ത്- കൊറോണ വൈറസിനെ നേരിടാനും അപകടസാധ്യത തടയാനുമുള്ള സംയോജിത പദ്ധതി റോയല്‍ ഒമാന്‍ പോലീസ് നടപ്പാക്കുന്നു. കൊറോണ വൈറസ് രോഗികളുമായുള്ള ഫീല്‍ഡ് ആശയവിനിമയത്തിനായി മൊബൈല്‍ പോലീസ് ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു സംയോജിത മെഡിക്കല്‍ ടീം രൂപീകരിച്ചതായി റോയല്‍ ഒമാന്‍ പോലീസിന്റെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.. മൊബൈല്‍ യൂണിറ്റില്‍ തീവ്രപരിചരണ വിഭാഗവും പരിശോധനകള്‍ക്കുള്ള ലബോറട്ടറിയും ഉള്‍പ്പെടുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഔട്ട്‌ലെറ്റുകള്‍ വഴി വരാനിരിക്കുന്ന കേസുകളുടെ എപ്പിഡെമോളജിക്കല്‍ നിരീക്ഷണത്തിനായി പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.