Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

11,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് കരാർ

റിയൽ എസ്റ്റേറ്റ് മേഖലയിൽ 11,000 ലേറെ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള കരാറിൽ പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലിന്റെ സാന്നിധ്യത്തിൽ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഉസാം അൽമുബാറക്കും മാനവ ശേഷി വികസന നിധി ഡയറക്ടർ ജനറൽ തുർക്കി അൽജഅ്‌വീനിയും ഒപ്പുവെക്കുന്നു.

റിയാദ് - റിയൽ എസ്റ്റേറ്റ് മേഖലയിൽ 11,000 ലേറെ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയും കരാർ ഒപ്പുവെച്ചു. 
പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലിന്റെ സാന്നിധ്യത്തിൽ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണർ ഉസാം അൽമുബാറക്കും മാനവ ശേഷി വികസന നിധി ഡയറക്ടർ ജനറൽ തുർക്കി അൽജഅ്‌വീനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. 
സ്വദേശികളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കി മാറ്റി സ്വകാര്യ മേഖലയിൽ അവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ഉദ്യോഗാർഥികളുടെ നൈപുണ്യങ്ങൾ ഉയർത്തുന്നതിനും മാനവശേഷി വികസന നിധി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. 


കരാർ പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ തൊഴിലുകളിൽ സൗദി റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് വഴി സൗദി യുവതീയുവാക്കൾക്ക് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പരിശീലനങ്ങൾ നൽകും. പരിശീലന പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടു വരുന്ന സൗദി യുവതീയുവാക്കളുടെ പ്രായം 18 ൽ കുറയാൻ പാടില്ലെന്നും 60 ൽ കവിയാൻ പാടില്ലെന്നും കാലാവധിയുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരും വിദ്യാർഥികളും ആയിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ഇവരുടെ പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളും ഉണ്ടാകാൻ പാടില്ല. ഗുണഭോക്താക്കൾ നേരത്തെ ഈ മേഖലയിലെ പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്തിയവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 


പരിശീലന പദ്ധതിയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുമുള്ള ഫീൽഡ് സന്ദർശനങ്ങളിൽ മാനവ ശേഷി വികസന നിധിയും പങ്കാളിത്തം വഹിക്കും. പ്രതിബന്ധങ്ങളും വെല്ലുവിളികളും തരണം ചെയ്യുന്നതിന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയും മാനവ ശേഷി വികസന നിധിയും വിവരങ്ങളും അഭിപ്രായ, നിർദേശങ്ങളും പരസ്പരം പങ്കുവെക്കും. കരാർ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് മാനവ ശേഷി വികസന നിധി, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കർമ സമിതി രൂപീകരിക്കുന്നതിനും കരാർ അനുശാസിക്കുന്നുണ്ട്.

 

 

Latest News