Sorry, you need to enable JavaScript to visit this website.

പിണറായി കുറ്റവിമുക്തൻ, പിണറായിയെ ബലിയാടാക്കി- ഹൈക്കോടതി

പിണറായി വിജയനെ വേട്ടയാടി
ആസൂത്രിതമായി കേസിൽ കുരുക്കി

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസിലെ കുറ്റപത്രം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കിയ സി.ബി.ഐ കോടതിയുടെ ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റീസ് ഉബൈദ് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. പിണറായിക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണ് ജസ്റ്റീസ് ഉബൈദ് പുറപ്പെടുവിച്ചത്. പിണറായിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി ഗൂഢാലോചന നടത്തിയതിനും പണം വാങ്ങിയതിനും തെളിവില്ലെന്നും  കോടതി വ്യക്തമാക്കി. ലാവ്്‌ലിൻ കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയൻ. കേസിലെ മറ്റ് ആറു പ്രതികളിലെ മറ്റു ചിലർ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ പിണറായിയെ ബലിയാടാക്കുകയായിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. പിണറായിക്ക് ശേഷം വന്ന ഒരു മന്ത്രിമാരെയും കേസിൽ പ്രതികളാക്കാതെ അദ്ദേഹത്തെ മാത്രം തെരഞ്ഞെടുത്ത് പ്രതിയാക്കിയ നിലപാടാണ് സി.ബി.ഐ സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. സി.ബി.ഐ ആരോപിക്കുന്ന തരത്തിലുള്ള ഒരു കുറ്റവും പിണറായി ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. 

തികച്ചും അപ്രതീക്ഷിതമായാണ് ലാവ്‌ലിൻ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് രാവിലെ കോടതി വ്യക്തമാക്കിയത്. ഇതേ തുടർന്ന് രാഷ്ട്രീയ കേരളം മുഴുവൻ വിധിക്കായി കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് 1.45നാണ് വിധി പറയുന്നതിനായി ഉബൈദ് തന്റെ ചേംബറിലേക്കെത്തിയത്. ഈ കേസിൽ പലർക്കും രാഷ്ട്രീയ ലക്ഷ്യമാണെന്നും അതുണ്ടാകാൻ പാടില്ലെന്നും വിധി പ്രസ്താവം വായിച്ചു തുടങ്ങുമ്പോൾ തന്നെ ഉബൈദ് വ്യക്തമാക്കി. കേസിൽ വിധി പ്രസ്്താവിക്കുന്നതിനായി മാറ്റിവെച്ച ശേഷം നിരവധി ഊമക്കത്തുകൾ ലഭിച്ചെന്നും ഉബൈദ് പറഞ്ഞു വിധി മുഴുവൻ വായിക്കാതെ വാർത്ത നൽകരുതെന്നും ഉബൈദ് ആവശ്യപ്പെട്ടു. 102 പേജുള്ള ഉത്തരവാണ് തയ്യാറാക്കിയത്. നിയമസഭയിൽനിന്ന് ഇടവേളക്ക് ക്ലിഫ് ഹൗസിലെത്തിയ മുഖ്യമന്ത്രി ഏറെ നേരം ക്ലിഫ് ഹൗസിൽ തന്നെ ചെലവിട്ടു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഈ സമയം മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. 

ലാവ്‌ലിന് കേസിന്റെ നാൾവഴി: 
1995 ആഗസ്ത് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ
നവീകരണത്തിന് എസ്എൻസി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി
ധാരണാ പത്രം ഒപ്പിട്ടു.
1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോർഡിന്റെ കൺസൾട്ടൻസി കരാർ.
ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു.
1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറിൽ ഏർപ്പെട്ടു.
എസ്എൻസി ലാവ്‌ലിൻ കരാർ: നാൾവഴികൾ

മേയ് 7: സുബൈദ കമ്മിറ്റി റിപോർട്ട്
സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന്
പരാമർശം.
1998 ജനുവരി: കരാറിന് വൈദ്യുതി ബോർഡ് അംഗീകാരം.
മാർച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി.
ഏപ്രിൽ: മലബാർ കാൻസർ സെന്ററിന് ധനസഹായം ലഭ്യമാക്കാൻ ധാരണാപത്രം ഒപ്പിട്ടു.
ജൂലൈ: ലാവ്‌ലിനുമായി അന്തിമകരാറിൽ ഏർപ്പെട്ടു.
2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാർശ.
2003 ജൂൺ 25: സുപ്രധാന ഫയൽ കാണാനില്ലെന്ന് വിജിലൻസ് ഡിവൈഎസ്പിയുടെ റിപോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാർശ.
2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വൻ നഷ്ടം സർക്കാരിനുണ്ടായെന്ന് സിഎജി റിപോർട്ട്.
ജൂലൈ 19: ലാവലിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്
2006 ജനുവരി 20: ആഗോള ടെൻഡർ വിളിക്കാതെയുള്ള ഇടപാടിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടത്തൽ.
ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിൻ കമ്പനി പ്രതിനിധികളെയും പ്രതിചേർക്കാൻ ശുപാർശ. എട്ടുപേരെ പ്രതി ചേർത്ത് തൃശൂർ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു.
മാർച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. സർക്കാരുമായി ആലോചിക്കാതെ എഫ്‌ഐആർ നൽകിയതിന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഉപേന്ദ്രവർമയെ മാറ്റി.
മാർച്ച് മൂന്ന്: സർക്കാർ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
മാർച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ കാണാതായതായി വിജിലൻസ് റിപോർട്ടിൽ പരാമർശം.
ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനൽ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
നവംബർ 16: കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ അഭാവത്തിൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ.
ഡിസംബർ 4: വിജിലൻസ് അന്വേഷണം മതിയെന്ന് എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
ഡിസംബർ 29: സിബിഐ അന്വേഷണ അനുമതി പിൻവലിക്കുന്നതായി
സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
മാർച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.
2008 ഫെബ്രുവരി: ഇടപാടിൽ വൻ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തൽ.
മാർച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ
റിപോർട്ട് ഹൈക്കോടതിയിൽ
2009 ജനുവരി 21: മുൻ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ പ്രതിചേർക്കാൻ
ഗവർണറുടെ അനുമതി തേടി
സിബിഐ.
ഫെബ്രുവരി 12: പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മേയ് 5: പിണറായിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ്
മേയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന് ഗവർണറെ അറിയിക്കാൻ എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
മേയ് 20: ഗവർണർ സിബിഐയുടെ വിശദീകരണം തേടി.
ജൂൺ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി.
ജൂൺ 11: പിണറായി വിജയൻ ഉൾപ്പെടെ ഒമ്പതുപേരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം.
ജൂൺ 23: ജി കാർത്തികേയന്റെയും ബോർഡ് അംഗം ആർ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാൻ എറണാകുളം സിബിഐ കോടതി ഉത്തരവ്.
2011 മാർച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നൽകിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
ഡിസംബർ 19: തുടരന്വേഷണ റിപോർട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
2012 ഡിസംബർ 24: വിചാരണ ഉടൻ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.
2013 ജൂൺ 18: പിണറായി വിജയനെതിരായ വിചാരണ ഉടൻ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതൽ ഹരജികൾ ആദ്യം പരിഗണിക്കാനുത്തരവ്.
നവംബർ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.
2016 ജനുവരി 13: പിണറായി വിജയനെതിരെ സർക്കാർ ഹൈക്കോടതിയിൽ. റിവിഷൻ ഹരജി എത്രയും വേഗം തീർപ്പാക്കണമെന്ന് ഉപഹർജി.
സുബൈദ കമ്മിറ്റി റിപോർട്ട്

Latest News