Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോളേജുകൾക്ക് അടക്കം അവധി, സിനിമാശാലകളും പൂട്ടും

തിരുവനന്തപുരം- ബുധനാഴ്ച മുതൽ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളെജുകളും പ്രൊഫഷണൽ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. മദ്രസകളും അങ്കണവാടികളും അടക്കമുള്ളവയും അടച്ചിടും. സിനിമാശാലകളും അടച്ചിടും. ഉത്സവങ്ങൾ മാറ്റിവെക്കാൻ നിർദ്ദേശിക്കുമെന്നും വിവാഹം അടക്കമുള്ള കാര്യങ്ങൾ വലിയ രീതിയിൽ നടത്തുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. സർക്കാറിന്റെ മുഴുവൻ പരിപാടികളും ഒഴിവാക്കും. അതേസമയം നിയമസഭ സമ്മേളനം മാറ്റിവെക്കില്ല. വിദേശത്ത്‌നിന്ന് വരുന്നവർ രോഗവിവരം മറച്ചുവെക്കരുതെന്നും സർക്കാർ നിർദ്ദേശിച്ചു.  എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും നിർദ്ദേശം ബാധകമാണ്. ഏഴാം ക്ലാസ് വരെ പരീക്ഷ പിന്നീട് നടത്തണോ എന്ന കാര്യം ആലോചിക്കാൻ ഇന്ന് ഉച്ചക്ക് യോഗം ചേരും. സംസ്ഥാനത്തെ മുഴുവൻ പൊതുപരിപാടികളും നിർത്തിവെക്കാനും തീരുമാനിച്ചു. പരമാവധി ഉത്സവങ്ങളും ആഘോഷങ്ങളും നിർത്തിവെക്കാനും തീരുമാനിച്ചു. ശബരിമല തീർത്ഥാടകർക്കും നിയന്ത്രണം ഏർപ്പെടുത്തും. കൊറോണ ബാധയുടെ പശ്ചാതലത്തിൽ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 
ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഡ്രൈവിംഗ്, ലേണേഴ്‌സ് ടെസ്റ്റുകൾ നിയന്ത്രിക്കും. സ്വകാര്യ ബസ് ജീവനക്കാരും മാസ്‌ക് ധരിക്കണം. കോന്നി മെഡിക്കൽ കോളെജിൽ ഐസൊലേഷൻ വാർഡ് തുടങ്ങാനും തീരുമാനിച്ചു. 
 

Latest News