തലശ്ശേരി- പ്രകൃതിവിരുദ്ധ പീഡനത്തിനിടെ പശുക്കിടാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ ചക്കരക്കല്‍ ബാവോട് സ്വദേശി സുമേഷിനെ (33)യാണ് തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയായ സമീറയുടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന പശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് പോലീസ് പറഞ്ഞു.
ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തില്‍ കയര്‍ മുറുകയാണ് പശുക്കിടാവ് ചത്തത്. പരിശോധനയില്‍ ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ വസ്ത്രം പോലീസ് കണ്ടെത്തി.
നേരത്തെ ഈ പശുക്കിടാവിന്റെ അമ്മ പശുവിനെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറയുന്നു. അന്ന് പശുവിനെ ജീവനോടെ കിട്ടിയതോടെയാണ് കേസാകാതിരുന്നത്.