കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താളവത്തിൽ നിന്നും ദമാമിലേക്ക് ഇൻഡിഗോയുടെ പുതിയ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഈ സെക്ടറിൽ കരിപ്പൂരിൽ നിന്നുള്ള രണ്ടാമത്തെ വിമാനമാണിത്. രാത്രി 11.10 ന് ദമാമിൽനിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 6.10 നാണ് കരിപ്പൂരിലെത്തുക. തിരിച്ച് 7.55 ന് പുറപ്പെട്ട് 10.15 ന് ദമാമിലെത്തും.