Sorry, you need to enable JavaScript to visit this website.

സൗദി വിലക്ക്: പുറപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരേയും തിരിച്ചുകൊണ്ടുപോകും

ദുബായ്- സൗദി അറേബ്യയില്‍നിന്നുള്ള നിര്‍ദേശപ്രകാരം യു.എ.ഇ യില്‍നിന്നു സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ എന്നീ വിമാനക്കമ്പനികളാണ് യു.എ.യില്‍നിന്ന് ഓപറേറ്റ് ചെയ്യുന്നത്.
അബുദാബിക്കും സൗദിക്കുമിടയില്‍ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇത്തിഹാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണിത്. പ്രതിദിനം 12 സര്‍വീസുകളാണ് ഇത്തിഹാദ് സൗദിയിലേക്ക് നടത്തിയിരുന്നത്.
ഉത്തരവ് വരുന്നതിനിടെ പുറപ്പെട്ടുകഴിഞ്ഞ എല്ലാ വിമാനങ്ങളും ലാന്‍ഡ് ചെയ്യാന്‍ സൗദി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ റിയാദ്. ജിദ്ദ, ദമാം വിമാനത്താവളങ്ങളിലിറങ്ങുന്ന വിമാനങ്ങളില്‍നിന്ന് സൗദി പൗരന്മാരെ മാത്രം ഇറക്കി ബാക്കിയുള്ള യാത്രക്കാരുമായി അബുദാബിക്ക് തിരിച്ചുപറക്കുമെന്നും വരെ വിമാനത്തില്‍നിന്ന് പുറത്തിറക്കില്ലെന്നും ഇത്തിഹാദ് അറിയിച്ചു. നാലാമത്തെ വിമാനം ഉംറ തീര്‍ഥാടകരെ കൊണ്ടുപോകാനായി മദീനയിലാണിറങ്ങുന്നത്.
മറ്റ് എയര്‍ലൈനുകളും സമാനമായ പത്രക്കുറിപ്പുകളിറക്കിയിട്ടുണ്ട്.

 

Latest News