കൊച്ചി- മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി െ്രെകബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ വീടുകള്‍ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയില്‍ നിന്ന് വിജിലന്‍സ് സെര്‍ച്ച് വാറന്റ് വാങ്ങിയിരുന്നു.
മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള തീരുമാനം വിജിലന്‍സ് എടുത്തത്. കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ അതില്‍ മന്ത്രികൂടി ഭാഗമാണ് എന്നായിരുന്നു സൂരജിന്റെ മൊഴി.