മക്ക- കൊറോണ വ്യാപനം തടയുന്നതിന് കർശന നടപടിയുമായി സൗദി മതകാര്യവകുപ്പ്. ബാങ്കിനും ഇഖാമത്തിനും ഇടയിൽ പത്തുമിനിറ്റിലധികം ഇടവേള പാടില്ലെന്ന് മതകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജുമുഅ ഖുതുബ പതിനഞ്ച് മിനിറ്റിലധികം നീളരുതെന്നും പള്ളികളിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുവരരുതെന്നും നിർദ്ദേശിച്ചു. നോമ്പിനും അല്ലാത്ത സമയത്തും ഇഫ്താർ സംഘടിപ്പിക്കുകയോ ഇഅ്തികാഫ് ഇരിക്കുകയോ ചെയ്തത്. പള്ളിക്കകത്ത്‌നിന്ന് വെള്ളം കുടിച്ച ശേഷം കപ്പുകൾ ഒഴിവാക്കാനും ഉത്തരവിലുണ്ട്.