കോഴിക്കോട്- കൂടത്തായ് കൂട്ട കൊലക്കേസ് പരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിക്കായി അഡ്വ; ബി എ ആളൂര്‍ കോടതിയില്‍ ഹാജരായി. അതേസമയം കൂടത്തായി കേസ് പരമ്പരയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദില്‍ വിശദ പരിശോധനയ്ക്ക് അയക്കും.
ടോം തോമസ്, അന്നമ്മ തോമസ്,മാത്യു മഞ്ചാടിയില്‍,ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിശദമായ പരിശോധനക്ക് അയക്കുന്നത്. സിലിയുടെയും റോയ് തോമസിന്റെയും ശരീരത്തില്‍ നിന്ന് മാത്രമാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനാണ് വിശദമായ പരിശോധന നടത്തുന്നത്.