കോഴിക്കോട്- കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചതായി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. പുതിയ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. മാത്രമല്ല ജീവനക്കാര്‍ക്ക് ജോലി സമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട സെക്ടറിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്തിട്ടുണ്ട്.
മറ്റ് ജില്ലകളിലേക്കും വിതരണം വ്യാപിക്കുമെന്നും ബസുകളില്‍ ഹാന്റ് സാനിറ്റൈസര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലും സമാനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.