പത്തനംതിട്ട- കോറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരില്‍ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വയോധികരായ രണ്ട് പേര്‍ക്കും മെച്ചപ്പെട്ട ചികിത്സ നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാകലക്ടര്‍ പിബി നൂഹ് അറിയിച്ചു. ഈ മേഖലയില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ അടിയന്തരമായി മാറ്റിവെക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം വിവാഹത്തിന് വെറും മതപരമായ ചടങ്ങുകളില്‍ ഒതുക്കണമെന്നും സത്കാരപരിപാടികളും ആഘോഷങ്ങളും വേണ്ടെന്ന് വെക്കണമെന്നും അദേഹം പറഞ്ഞു.രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും മുന്‍കരുതലിനായി ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടെന്നും എന്നാല്‍ വലിയ വില വര്‍ധനവില്ലാതെ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. രണ്ട് ഹോസ്പിറ്റലുകളില്‍ കൂടി ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും. പത്തനംതിട്ടയിലെ കോടതിള്‍ക്കും ഈ മാസം 13വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.