റിയാദ്- സൗദി അറേബ്യയില്‍നിന്ന് യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനോന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി.
ഇന്ന് കോഴിക്കോട്-അബുദാബി-ജിദ്ദ ഇത്തിഹാദ് വിമാനത്തിനു പുറപ്പെടാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ 120 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ബോര്‍ഡിംഗ് പാസ് കിട്ടിയ യാത്രക്കാരെ തിരിച്ചയക്കുമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ പറഞ്ഞു.