റിയാദ്- സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കെ മന്ത്രാലയത്തിന്റെ Vschool.sa പോര്‍ട്ടല്‍ വഴി വിദൂര വിദ്യാഭ്യാസം നടപ്പാക്കാവുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ടി.വി ചാനലുകളും യൂട്യൂബും ഉപയോഗപ്പെടുത്താം.
സ്‌കൂളുകള്‍ അടച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും ജാഗ്രതാ സമിതിയുടെ കൃത്യമായ വിലയിരുത്തലിന് ശേഷമേ സ്‌കൂളുകള്‍ തുറക്കുകയുളളൂവെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള നടപടി രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും ബാധകമാണ്.