കുവൈത്ത് സിറ്റി- കുവൈത്തിലെ സബാഹ് അല്‍ അഹ്മദ് പാര്‍പ്പിട മേഖലയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചതായി കുവൈത്ത് അഗ്‌നിശമന വിഭാഗം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സബാഹ് അഹ്മദ് പാര്‍പ്പിട മേഖലയിലെ സ്വദേശിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്.
സംഭവസ്ഥലത്തെത്തിയ അല്‍ കൂത്, അല്‍വഫ്ര അഗ്‌നിശമന സേനകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമ ഫലമായി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഗുരുതരമായ പരിക്കുകളോടെ നിരവധി പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു കുട്ടികളെ രക്ഷിച്ചു. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.