റിയാദ് - അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 3,794 പേരെ ആറു മാസത്തിനിടെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 8,275 കിലോ ഹഷീഷും മൂന്നു ലക്ഷത്തോളം ലഹരി ഗുളികകളും 728 കിലോ ഖാത്തും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത് പ്രതികളെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയാതിയ അതിർത്തി സുരക്ഷാ സേന അറിയിച്ചു.