മക്ക- ഉംറ നിര്‍വഹിക്കാനല്ലാതെ വിശുദ്ധ ഹറമിലെത്തുന്നവര്‍ക്ക് തവാഫ് നിര്‍വഹിക്കാനായി മതാഫ് തുറന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഇരു ഹറമുകളുടേയും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജനറല്‍ പ്രസിഡന്റ് ശൈഖ് അബ്ദുറഹ് മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (എസ്.പി.എ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും വിശുദ്ധ ഹറമിലെത്തുന്നവര്‍ എല്ലാ ജീവനക്കാരുമായും സഹകരിക്കണമെന്നും അല്‍ സുദൈസ് അഭ്യര്‍ഥിച്ചു.