ദമാം - കോഴിക്കോട് ഫറോക്ക് കരുവാൻതുരുത്തി മഠത്തിൽ പാടം കടന്നാലിൽ മുഹമ്മദ് വാജിദ് (23) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ദമാമിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ഇന്നുച്ചക്ക് ജോലി കഴിഞ്ഞു വിശ്രമത്തിനായി മുറിയിലേക്ക് മടങ്ങിയതായിരുന്നു. കുളിമുറിയിൽനിന്നു നിരന്തരമായി മൊബൈലിൽ ബെല്ലടിക്കുന്നത് കേട്ട സഹപ്രവർത്തകൻ ബാത്‌റൂം ചവിട്ടി തുറന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്.
എട്ടു മാസം മുമ്പാണ് ഇദ്ദേഹം ദമാമിലെത്തിയത്. പിതാവ് അബ്ദുൽ ലത്തീഫ് ദമാമിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. മാതാവ് റംല. ദമാം മെഡിക്കൽ ടവർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വാക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.