ദുബായ്- 2018 ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യന്‍ രൂപ അതിന്റെ എക്കാലത്തെയും താഴ്ന്ന നിരക്കായ 20.22 ദിര്‍ഹത്തില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച 20.16 ദിര്‍ഹത്തിലെത്തിയ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ 2018 ലെ റെക്കോഡ് മറികടക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ധനകാര്യ സ്ഥാപനങ്ങളും പറയുന്നു.
യു.എ.ഇയിലെ കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നത് ബുധനാഴ്ച ദിര്‍ഹം 20 രൂപ കടന്ന ശേഷം പ്രവാസികള്‍ കാത്തിരിക്കാം എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ്. വീണ്ടും നല്ല നിലയില്‍ കുറയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം യെസ് ബാങ്കിന്റെ പ്രതിസന്ധി കൂടി ഉണ്ടായതോടെ ഇന്ത്യന്‍ രൂപയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ 20.13/20.16 നിലവാരത്തിലേക്ക് എത്തിയതോടെ വാരാന്ത്യത്തില്‍ പണമയക്കല്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. 19.60 നിരക്കിലേക്ക് രൂപ എത്തിയപ്പോള്‍ തന്നെ പണമയക്കല്‍ തിരക്ക് വര്‍ധിച്ചതായി ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ആന്റണി ജോസ് പറഞ്ഞു. ബാക്കിയുള്ളവര്‍ ശമ്പളം എത്താനായി കാത്തിരിക്കുകയാകാമെന്ന് അദ്ദേഹം പറഞ്ഞു.