Sorry, you need to enable JavaScript to visit this website.

മതാഫും അടച്ചു; ഇഹ്‌റാം വേഷത്തില്‍ മക്കയിലുള്ളവര്‍ക്കും പ്രവേശനമില്ല -video

മക്ക - കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ഇശാ നമസ്‌കാരത്തിനുശേഷം അടച്ചിടാന്‍ തീരുമാനിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

രോഗവ്യാപനം തടയുന്നതിന്  ശുചീകരണ, അണുനശീകരണ ജോലികള്‍ക്കുവേണ്ടിയാണ് വിശുദ്ധ ഹറമും മസ്ജിദുന്നബവിയും രാത്രിയില്‍ അടച്ചിടുന്നത്. ഇശാ നമസ്‌കാരം പൂര്‍ത്തിയായി ഒരു മണിക്കൂറിനു ശേഷം അടച്ചിടുന്ന ഹറമുകള്‍ സുബ്ഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ്  തുറക്കും.

ഉംറ വിലക്കിയതിനാല്‍ മതാഫും മസ്അയും പൂര്‍ണമായി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. നമസ്‌കാരം ഹറം മസ്ജിദിനകത്തു മാത്രമായി പരിമിതപ്പെടുത്തി.

ഉംറക്കുള്ള വിലക്ക് മക്ക നിവാസികളായ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. ഇഹ്‌റാം വേഷത്തിലുള്ള ആരെയും ഹറമിലും വിശുദ്ധ ഹറമിനു ചുറ്റുമുള്ള മുറ്റങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ല.

വിശുദ്ധ ഹറമില്‍ ഇഅ്തികാഫും (ഭജനമിരിക്കല്‍), വിരിപ്പു വിരിച്ചു കിടക്കുന്നതും ഇരിക്കുന്നതും ഭക്ഷണ, പാനീയങ്ങള്‍ ഹറമിനകത്തേക്ക് പ്രവേശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.  സംസം ടാപ്പുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

മസ്ജിദുന്നബവിയില്‍ റൗദാ ശരീഫ് അടക്കം പഴയ മസ്ജിദും അല്‍ബഖീഅ് ഖബര്‍സ്ഥാനും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News