മക്ക- കൊറോണ ജാഗ്രതയുടെ ഭാഗമായി വിവിധ നടപടികള്‍ തുടരുന്ന സൗദി അറേബ്യയില്‍ ഇരു ഹറമുകളും ഇശാ നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം അടക്കും.
മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ പ്രവാചകന്റെ പള്ളിയും രാവിലെ ഫജര്‍ നമസ്‌കാരത്തിനായി ഒരു മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനു പിന്നാലെ പൂര്‍ണ തോതിലുള്ള ശുചീകരണത്തിനായി ഇന്ന് അസര്‍ നമസ്‌കാരാനന്തരം തവാഫും നിര്‍ത്തിയിരുന്നു.