Sorry, you need to enable JavaScript to visit this website.

വനിതകൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ അൽജൗഫിൽ

റിയാദ് - സൗദി വനിതകൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ അൽജൗഫ് പ്രവിശ്യയിലും ഏറ്റവും കുറവ് അൽഖസീമിലുമാണെന്ന് ഇതുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അൽജൗഫിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 58.9 ശതമാനമാണ്. പ്രവിശ്യയിൽ സ്വദേശികൾക്കിടയിലെ ആകെ തൊഴിലില്ലായ്മാ നിരക്ക് 36 ശതമാനമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കും അൽജൗഫിലാണ്. 


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആറു പ്രവിശ്യകളിൽ തൊഴിലില്ലായ്മാ നിരക്ക് കുറയുകയും ഏഴു പ്രവിശ്യകളിൽ തൊഴിലില്ലായ്മാ നിരക്ക് ഉയരുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രവിശ്യ ജിസാൻ ആണ്. ജിസാനിൽ തൊഴിലില്ലായ്മാ നിരക്ക് 20.9 ശതമാനവും മൂന്നാം സ്ഥാനത്തുള്ള അൽബാഹയിൽ 18.1 ശതമാനവുമാണ്. നജ്‌റാനിൽ 14.6 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 10.4 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. ഈ പ്രവിശ്യകളിലെല്ലാം കഴിഞ്ഞ വർഷം തൊഴിലില്ലായ്മാ നിരക്ക് വർധിച്ചു. മദീനയിൽ 18 ശതമാനവും അസീറിൽ 11.4 ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിൽ 10.7 ശതമാനവും ഹായിലിൽ 10.4 ശതമാനവും തബൂക്കിൽ 4.8 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. ഈ പ്രവിശ്യകളിലെല്ലാം കഴിഞ്ഞ കൊല്ലം തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു. 


അൽജൗഫ് പ്രവിശ്യ കഴിഞ്ഞാൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ നജ്‌റാനിലാണ്. നജ്‌റാനിൽ 45.1 ശതമാനമാണ് വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്. മദീനയിൽ 44.8 ശതമാനവും അൽബാഹയിൽ 43.3 ശതമാനവും അൽഖസീമിൽ അഞ്ചു ശതമാനവുമാണ് വനിതകൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം റിയാദ് പ്രവിശ്യയിൽ 10.1 ശതമാനവും അൽജൗഫിൽ 36 ശതമാനവും അൽബാഹയിൽ 18.1 ശതമാനവും നജ്‌റാനിൽ 14.6 ശതമാനവും ജിസാനിൽ 20.9 ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിൽ 10.7 ശതമാനവും ഹായിലിൽ 10.4 ശതമാനവും തബൂക്കിൽ 4.8 ശതമാനവും അസീറിൽ 11.4 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 10.4 ശതമാനവും അൽഖസീമിൽ 5.1 ശതമാനവും മദീനയിൽ 18 ശതമാനവും മക്ക പ്രവിശ്യയിൽ 12.6 ശതമാനവും ആണ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്. 2030 ഓടെ സൗദികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 

 

Latest News